എയർ ഇന്ത്യയിൽ രണ്ട് റീജണുകളിലായി കാബിൻ ക്രൂവിന്റെ 500 ഒഴിവുകൾ. ഡൽഹി ആസ്ഥാനമായ നോർത്തേൺ റീജണിൽ 450, മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റീജണിൽ 50. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കണം അപേക്ഷ അയക്കേണ്ട അവസാന തിയതി മാർച്ച് 12. അപേക്ഷകർ അവിവാഹിതരും 18 നും 35 നും ഇടയിൽ പ്രായമുള്ളവരുമായിരിക്കണം. യോഗ്യത പ്ലസ്ടുവും കുറഞ്ഞത് ഒരു വർഷത്തെ കാബിൻ ക്രൂജോലി പരിചയവും. എയർബസ്/ ബോയിങ് ഫാമിലി എയർക്രാഫ്റ്റുമായി ബന്ധപ്പെട്ട സാധുവായ എസ്ഇപി ഉണ്ടാകണം. അപേക്ഷാ ഫീസ് 1000/-രൂപ (എസ്സി/എസ്ടിക്ക് ഫീസില്ല). എയർ ഇന്ത്യ ലിമിറ്റഡ് എന്ന വിലാസത്തിൽ ഡൽഹിയിൽ /മുംബൈയിൽ മാറാവുന്ന വിധത്തിൽ ഡിഡിയായാണ് ഫീസടയ്ക്കേണ്ടത്. ശാരീരികക്ഷമത, എഴുത്ത്പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷിക്കുമ്പോൾ പാസ്പോർട്സൈസ് ഫോട്ടോ, മെഡിക്കൽ സർടിഫിക്കറ്റ് തുടങ്ങിയവ അപ്ലോഡ് ചെയ്യണം.
www.airindia.in എന്ന വെബ്സൈറ്റുവഴി കൂടുതൽ വിവരങ്ങൾ ലഭിക്കും.