എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആൻഡ് ടെക്നോളജി തൊഴിലധിഷ്ഠിത കോഴ്സുകൾ
കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ്് ടെക്നോളജിയുടെ കളമശ്ശേരി മേഖല കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 4ന് ആരംഭിക്കുന്ന 'പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍' (യോഗ്യത-ബിരുദം), 'പോസ്റ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍' (യോഗ്യത-- ഡിപ്ലോമ), 'ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍' (യോഗ്യത-SSLC), 'ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്വെയര്)'' (യോഗ്യത-+2), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര്' (യോഗ്യത-SSLC), 'ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്' (യോഗ്യത--+2കൊമേഴ്സ്) എന്നീകോഴ്സുകളിലേക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
പട്ടികജാതി, പട്ടികവര്‍ഗം മറ്റ് അര്‍ഹതപ്പെട്ട സമുദായങ്ങളില്‍പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതഫീസാനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.