ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന് പദ്ധതി പരിശീലന പരിപാടി
എറണാകുളം ജില്ലയിലെ കൃഷി ഭവനുകളില്‍, 'ഇന്റേണ്‍ഷിപ് അറ്റ് കൃഷി ഭവന് 'പദ്ധതി പ്രകാരം 180 ദിവസത്തെ പരിശീലന പരിപാടിയിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 27 വരെ നീട്ടി.
മാസം 5000 രൂപ ഹോണറേറിയം ലഭിക്കും. വി.എച്ച്.എസ്.സി (അഗ്രികള്‍ച്ചര്‍ )/ ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ അല്ലെങ്കില്‍ ഓര്‍ഗാനിക് ഫാര്‍മിങ്ങ് ഇൻ അഗ്രികൾച്ചർ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓണ്ലൈനായായി www.keralaagriculture.gov.in എന്ന വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം . അപേക്ഷകർ 18 നും 41 നും മധ്യേ (2022 ജനുവരിയില്‍) പ്രായമുള്ളവരായിരിക്കണം
ഫോണ്‍ : 0484 2422224