അശരണരായ വിധവകൾക്ക് അഭയസ്ഥാനം നൽകുന്ന ബന്ധുവിന് പ്രതിമാസം 1000/- രൂപ അനുവദിക്കുന്ന പദ്ധതിയായ അഭയകിരണം 2023-24 ലേക്ക് അപേക്ഷിക്കാം.
ഓൺലൈൻ വെബ് സൈറ്റ് വഴി അപേക്ഷകൾ അപേക്ഷിക്കേണ്ട മാനദണ്ഡം :
1.www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിൽ online അപേക്ഷയും നിർദ്ദേശങ്ങളും യൂസർമാന്വലും ലഭ്യമാണ്.
2.സംരക്ഷിക്കപ്പെടുന്ന വിധവകൾ 50 വയസ്സിന് മുകളിൽ പ്രായമുളളവരാകണം
3. വിധവയുടെ വാർഷിക വരുമാനം 1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല
4. വിധവകൾക്ക് പ്രായ പൂർത്തിയായ മക്കൾ ഉണ്ടാകാൻ പാടില്ല.
ഓൺലൈൻ വെബ് സൈറ്റ് വഴി അപേക്ഷ ഡിസംബർ 15 വരെ സ്വീകരിക്കുന്നതാണ്.വിശദ വിവരങ്ങൾ ബ്ളോക്ക് തലത്തിലുള്ള ഐ സി ഡി എസ് ഓഫീസ്/അങ്കണവാടി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്.