PM KISAN SAMMAN NIDHI FOR ALL FARMERS. FULL DETAILS
പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി (PM-KISAN) ചെറുകിട, നാമമാത്ര കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി, കൃഷി പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതാക്കാനും, വളത്തിനും മറ്റുമായി മറ്റാരെയും ആശ്രയിക്കാതെ നല്ല രീതിയിൽ ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നതിനുമായി ഈ പദ്ധതിയുടെ ഉദ്ഘാടനം 2019 ഫെബ്രുവരി 24ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.
ഗുണഭോക്താക്കൾ
രണ്ട് ഏക്കറിൽ കവിയാത്ത കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കർഷകർക്കായി ഭാരത സർക്കാർ നടപ്പിലാകുന്ന ഈ പദ്ധതിയിൽ വർഷം മൂന്നു ഗഢുക്കളായി ആറായിരം രൂപ കർഷകർക്ക് ബാങ്ക് അക്കൗണ്ടിലൂടെ നൽകിവരുന്നു.
ആദ്യഘട്ടത്തില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന 2 ഹെക്ടര്‍ എന്ന ഭൂപരിധി നിബന്ധന ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്.അതുകൊണ്ട് എല്ലാ കര്‍ഷകര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷയ്ക്ക് സമയ പരിധിയുണ്ടോ
ജൂലൈ 10-ന് മുമ്പ് കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കുന്ന പക്ഷം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ അംഗീകരിച്ച അപേക്ഷകര്‍ക്ക് നടപ്പുവര്‍ഷത്തെ ചതുര്‍മാസ ഗഡു ലഭിക്കുന്നതാണ്. ഇതിനായി സമയ പരിധിയൊന്നും വെച്ചിട്ടില്ല. എത്രയും പെട്ടെന്നപേക്ഷിച്ചാൽ ആദ്യ ഘട്ടത്തിൽ പാസ്സായി കിട്ടും.
അപേക്ഷിക്കേണ്ടത് എങ്ങനെ
ഇതിനായി pmkisan.gov.in എന്ന വെബ്സൈറ്റ് കേന്ദ്ര ഗവണ്മെന്റ് നിർമ്മിച്ചിട്ടുണ്ട്.
ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം. കൃഷിഭവനിൽ നിശ്ചിത അപേക്ഷാ ഫോറം പൂരിപ്പിച്ച് മറ്റ് അവശ്യ കോപ്പികൾ ഉൾപ്പെടെ കൊടുക്കേണ്ടതാണ് .
അപേക്ഷിക്കുമ്പോൾ വേണ്ടതെന്തെല്ലാമെന്നു നോക്കാം.
- അപേക്ഷാ ഫോറം
- ആധാർ കോപ്പി
- റേഷൻ കാർഡ് കോപ്പി
- സ്ഥലത്തിന്റെ കരം അടച്ച രസീത്
- ബാങ്ക് പാസ്സ്ബുക്ക്
- പാസ്പോർട്ട് സൈസ് ഫോട്ടോ